പഴമയുടെ പുതുമണം പരത്തുന്ന അറിവുകൾ-നാട്ടറിവ്

2010 ജനുവരി 23, ശനിയാഴ്‌ച

 നെല്‍കൃഷിയുമായി ബന്ധപ്പെട്ട് പഴമക്കാര്‍ പറയുന്ന  എത്രയെത്ര  വാക്കുകൾ നമുക്കന്യമായി.
മണ്ണിന്‍ മണമുള്ള  ഓരോ വാക്കിലും എത്ര മാത്രം അർത്ഥം ഉള്‍ക്കൊള്ളുന്നു .
നാട്ടറിവിലുടെ  ആ വാക്കുകള്‍ തേടി ഒരന്വേഷണം

കള ത്തില്‍ ഇറങ്ങുക
കൊയ്ത്ത്കഴിഞ്ഞ്,  മറ്റു കൃഷിപ്പണികള്‍ നിര്‍ത്തിവെച്ച് വീടിനുമുന്നിലുള്ള മുറ്റം ഭംഗിയാക്കി അതില്‍ നിന്നാണ് കറ്റ തച്ചു നെല്ലാക്കി ,ഉണക്കി ,പത്തായത്തില്‍ ഇടുന്നതു വരെയുള്ള പണികള്‍ എടുക്കുന്നത്.  ഈ പണിക്കു പോവുന്നതിനു  കളത്തില്‍ഇറങ്ങുക
എന്നാണുപറയുക  .
 
പെരോല്‍ 
വിതച്ചു  വളർന്ന് വരുന്നഞാറിന്നിടയില്‍  മറ്റിനം ഞാറു വളര്‍ന്നു  കതിരാവുന്നതിനെ പെരോല്‍ എന്ന് പറയുന്നു. 
വിത്തെടുത്ത് വയ്ക്കാന്‍   കൊയ്യുമ്പോൾ  പെരോല്‍  ഒഴിവാക്കി എടുക്കണം ,അല്ലെങ്കിൽ വിത്തില്‍ പല നെല്ല് കലര്‍ന്ന്  വിത്ത് കലർപ്പുള്ളതാകും  .

കാലിപ്പറിക്കല്‍
കൊയ്ത്തിനുശേഷം പാടത്ത് ഒഴിഞ്ഞ നെല്‍കതിരുകള്‍ പെറുക്കുന്നതിനു പറയുന്നപേരാണ് കാലിപ്പറിക്കല്‍


2010 ജനുവരി 13, ബുധനാഴ്‌ച


 വന്നല
നെല്ലിലെ പൊടിയും പുല്ലും  മറ്റും തുറ്റികളയുമ്പോള്‍ പുറത്തു പോവുന്ന ധാന്യമില്ലാത്ത നെല്ലിനെയാണ്  വന്നല എന്നുപറയുന്നത് .

തലപ്പൊലി 
നെല്ല്  കൊയ്തെടുത് കറ്റകളാക്കി  വീട്ടുമുറ്റത്ത്  കൊണ്ടിടുമ്പോള്‍ ഉതിര്‍ന്നു വീഴുന്ന നെല്‍മനികളെ തലപ്പൊലി  എന്നാണുപറയുന്നത് .ഇങ്ങനെ വരുന്ന നെല്ലുകള്‍ കൃഷി ക്കാരനാണ് ഇതിനു കുലിനല്‍കാറില്ല .




കത്തിപ്പതം