മണ്ണിന്‍ മണമുള്ള ഓരോ വാക്കിലും എത്ര മാത്രം അർത്ഥം ഉള്‍ക്കൊള്ളുന്നു .
നാട്ടറിവിലുടെ ആ വാക്കുകള്‍ തേടി ഒരന്വേഷണം
കള ത്തില്‍ ഇറങ്ങുക
കൊയ്ത്ത്കഴിഞ്ഞ്, മറ്റു കൃഷിപ്പണികള്‍ നിര്‍ത്തിവെച്ച് വീടിനുമുന്നിലുള്ള മുറ്റം ഭംഗിയാക്കി അതില്‍ നിന്നാണ് കറ്റ തച്ചു നെല്ലാക്കി ,ഉണക്കി ,പത്തായത്തില്‍ ഇടുന്നതു വരെയുള്ള പണികള്‍ എടുക്കുന്നത്. ഈ പണിക്കു പോവുന്നതിനു കളത്തില്‍ഇറങ്ങുക
എന്നാണുപറയുക .
പെരോല്‍
വിതച്ചു വളർന്ന് വരുന്നഞാറിന്നിടയില്‍ മറ്റിനം ഞാറു വളര്‍ന്നു കതിരാവുന്നതിനെ പെരോല്‍ എന്ന് പറയുന്നു.
വിത്തെടുത്ത് വയ്ക്കാന്‍ കൊയ്യുമ്പോൾ പെരോല്‍ ഒഴിവാക്കി എടുക്കണം ,അല്ലെങ്കിൽ വിത്തില്‍ പല നെല്ല് കലര്‍ന്ന് വിത്ത് കലർപ്പുള്ളതാകും .
കാലിപ്പറിക്കല്‍
കൊയ്ത്തിനുശേഷം പാടത്ത് ഒഴിഞ്ഞ നെല്‍കതിരുകള്‍ പെറുക്കുന്നതിനു പറയുന്നപേരാണ് കാലിപ്പറിക്കല്‍


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ